Skip to main content

ഓണം - ബക്രീദ് ഖാദി മേള തുടങ്ങി ജില്ലാതല ഉദ്ഘാടനം കോട്ടപ്പടിയില്‍ നിര്‍വഹിച്ചു

    ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി  ഉണ്ണികൃഷ്ണന്‍  നിര്‍വഹിച്ചു. കോട്ടപ്പടിയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി  ഉണ്ണികൃഷ്ണനില്‍ നിന്നും ഊര്‍മിള ടീച്ചര്‍ ആദ്യ വില്‍പ്പന  ഏറ്റുവാങ്ങി.  ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍  പി.എം ലൈല അധ്യക്ഷയായി. ഓഗസ്റ്റ് 30 വരെ നടത്തപ്പെടുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റും സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയും ക്രെഡിറ്റ് സൗകര്യവുമുണ്‍്. ഖാദി സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, കുപ്പടം മുണ്‍ുകള്‍, ഡബിള്‍ ദോത്തികള്‍, തോര്‍ത്തുമുണ്‍ുകള്‍, ഉന്ന കിടക്കകള്‍, തലയിണകള്‍, ബെഡ് ഷീറ്റുകള്‍ തുടങ്ങിയ ഖാദി ഉല്പന്നങ്ങളുടെയും  നറുതേന്‍, സോപ്പുകള്‍ തുടങ്ങിയ മറ്റു ഗ്രാമ വ്യവസായ ഉല്പന്നങ്ങളുടെയും വിപുലമായ ശേഖരണം ഖാദി ബോര്‍ഡ് വില്‍പ്പന കേന്ദ്രമായ കോട്ടപ്പടിയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഒരുക്കിയിട്ടുണ്‍്. ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വടക്കുമുറി എന്നിവിടങ്ങളിലുള്ള ഖാദി സൗഭാഗ്യകളിലും ജില്ലയിലെ  ഗ്രാമ സൗഭാഗ്യകളിലും വില്‍ക്കപ്പെടുന്ന  ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് ലഭിക്കും. ഖാദിമേള ഞായാറാഴ്ചകള്‍ ഉള്‍പ്പെടെയുള്ള ഒഴിവു ദിവസങ്ങളിലും ഉണ്‍ായിരിക്കുമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.
 

date