Skip to main content

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളെ അഭിനന്ദിച്ച് ജില്ലാകലക്ടര്‍

    കോവിഡ് പ്രതിസന്ധിക്കിടയിലും എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജില്ലയില്‍ ഒരുക്കിയ ആരോഗ്യവകുപ്പിനെയും ആരോഗ്യകേരളത്തെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ജില്ലാകലക്ടര്‍ അഭിനന്ദിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി മികച്ച രീതിയിലുളള അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവവും ഒരുക്കിയാണ് ഈ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്. ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ രോഗീസൗഹൃദമാക്കുന്നതിന് സാധിച്ചു. അതുപോലെ സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും സാധിച്ചതായും ജില്ലാകലക്ടര്‍ പറഞ്ഞു.  
 

date