കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 10ന് ഉദ്ഘാടനം ചെയ്യും
കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിക്കും. ചടങ്ങിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. പി ടി എ റഹീം എംഎൽഎ സഹ അധ്യക്ഷനായിരിക്കും.
വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നിൽക്കുന്ന സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്കു കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കുന്ദമംഗലത്ത് മിനി സിവിൽ സ്റ്റേഷൻ ഒരുക്കിയത്. 50 സെൻറ് സ്ഥലത്തുള്ള മിനി സിവിൽ സ്റ്റേഷൻ
കെട്ടിടത്തിന് 577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുള്ള 5 നിലകളാണ് ഉള്ളത്. കെട്ടിടത്തിന്റെ മൊത്തം വിസ്തൃതി 2956 മീറ്റർ സ്ക്വയർ ആണ്. രണ്ട് ഘട്ടങ്ങളിലായാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ കുന്ദമംഗലം സബ് ട്രഷറി, ഫുഡ് സേഫ്റ്റി ഓഫീസ്, ചൈല്‍ഡ് ഡെവലെപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് സെക്ഷന്‍, കൃഷി ഭവന്‍, കുന്ദമംഗലം
പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് യൂണിറ്റ്, കിഫ്ബി എന്നീ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സഥലം അനുവദിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ സെക്ഷന്‍ ഓഫീസ്, കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിങ്ങ് കോര്‍പറേഷന്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാഫ് ഡൈനിങ്ങ് റൂം, റിക്രിയേഷന്‍ റൂം, യു പി എസ് റൂം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയില്‍ എക്‌സ്സൈസ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമുണ്ട്. . 90 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോണ്‍ഫറന്‍സ് ഹാളും അനുബന്ധ വെയ്റ്റിംഗ് സ്പേസും ഒരുക്കിയിട്ടുണ്ട്. നാലാം നിലയില്‍ ഭൂജലവകുപ്പ് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി, അനർട്ട് ജില്ലാ ഓഫീസ്, ആര്‍ക്കിയോളജി ഹെറിറ്റേജ് നിലയം എന്നിവ പ്രവര്‍ത്തിക്കും. എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഫയര്‍ സ്റ്റെയര്‍ ഉള്‍പ്പെടെ രണ്ടു സ്റ്റെയര്‍ റൂം, ലോബി, പാസ്സേജ് എന്നിവയും കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗിനുമായി ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിന്‍റെ കോംമ്പൗണ്ട് വഴിയാണ് ഗേറ്റ് നിര്‍മ്മിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈല്‍ പാകി പാര്‍ക്കിംഗിനും സൗകര്യപ്പെടുത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും ഉദ്ഘാടന ചടങ്ങ് നടത്തുക.
- Log in to post comments