Post Category
പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു; ജാഗ്രതാ നിർദേശം
പെരിങ്ങൽകുത്ത് ഡാമിന്റെ രണ്ടാമതൊരു സ്ലൂയിസ് ഗേറ്റ് കൂടി ചൊവ്വാഴ്ച (ആഗസ്റ്റ് നാല്) രാവിലെ ഏഴരയോടെ തുറന്നു. ഒരു സ്ലൂയിസ് ഗേറ്റ് തിങ്കളാഴ്ച ഉച്ചയോടെ തുറന്നിരുന്നു. ഈ രണ്ട് സ്ലൂയിസ് ഗേറ്റുകൾ വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നതിനാൽ ആരും പുഴയിൽ ഇറങ്ങരുതെന്നും പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനാലും കാലവസ്ഥാ പ്രവചനം അനുസരിച്ച് ഉയർന്ന മഴ പ്രതീക്ഷിക്കുന്നതിനാലുമാണ് സ്ലൂയിസ് ഗേറ്റുകൾ തുറന്നത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് 417.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 52.19 ശതമാനം ആണ്. ജലനിരപ്പ് 415 മീറ്ററായാൽ മാത്രമേ സ്ലൂയിസ് ഗേറ്റുകൾ അടയ്ക്കുകയുള്ളൂ. നിലവിൽ ക്രസ്റ്റ് ഗേറ്റുകൾ വഴി ജലം പുറത്തേക്കൊഴുകുന്നില്ല.
date
- Log in to post comments