Skip to main content

ഇരിങ്ങാലക്കുടയിൽ കോടതികളുടെ പ്രവർത്തനം നിർത്തിവെച്ചു

തൃശൂർ ജില്ലയിൽ കോവിഡ് 19 തീവ്ര നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിൽ വരുന്ന കോടതികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കുവാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങൾക്കു പുറമേ ദുരന്തനിവാരണ നിയമം 2005 ലെ അധ്യായം X പ്രകാരമുളള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ അറിയിച്ചു.

date