Post Category
കുന്നംകുളത്ത് ഇ-പരാതി പരിഹാര അദാലത്ത്
പൊതുജനങ്ങളുടെ പരാതികൾ തീർപ്പാകുന്നതിന് ആഗസ്റ്റ് 17ന് കുന്നംകുളത്ത് ഇ-പരാതി പരിഹാര അദാലത്ത് നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്നംകുളം താലൂക്കിലാണ് ഇ-അദാലത്ത് സംഘടിപ്പിക്കുക. ഓഗസ്സ് അഞ്ച് മുതൽ 10 വരെ പൊതുജനങ്ങൾക്ക് അപേക്ഷകൾ അക്ഷയകേന്ദ്രം വഴി സമർപ്പിക്കാം. കോവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് അദാലത്ത് നടത്തുന്നത്. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴി അദാലത്തിൽ പങ്കെടുക്കാവുന്നതാണ്. സി എം ഡി ആർ എഫ്, എൽ ആർ എം കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കുന്നതല്ല. ഫോൺ: 04885 225700, 225200.
date
- Log in to post comments