ഓണം: അനിമേഷൻ ഫിലിം മേക്കിങ് മത്സരവുമായി സപ്ലൈകോ
ഓണത്തോടനുബന്ധിച്ച് അനിമേഷൻ ഫിലിം മേക്കിങ് മത്സരവുമായി സപ്ലൈകോ. സപ്ലൈകോയുടെ പുതിയ ലോഗോ ചേർത്ത ഡിജിറ്റൽ പരസ്യങ്ങൾക്ക് വേണ്ടിയാണ് മത്സരം. ഓൺലൈൻ ഭക്ഷണ സാമഗ്രികളുടെ വിതരണം നർമ്മരസത്തോടെയും ഓണം പശ്ചാത്തലത്തിലും അതിജീവനം ഉൾക്കൊണ്ടുകൊണ്ടും ചിത്രീകരിക്കുന്നതായിരിക്കണം വീഡിയോ. ഒരു മിനിറ്റിൽ താഴെ മാത്രമായിരിക്കണം ദൈർഘ്യം. സംഭാഷണമുള്ളതോ ഇല്ലാതെയോ ഉചിതം പോലെ തയ്യാറാക്കുന്ന വീഡിയോകൾ ലളിതമായിരിക്കണം.
എംപിഫോർ ഫോർമാറ്റിൽ ഓൺലൈൻ ടെലിവിഷൻ പ്രക്ഷേപണ യോഗ്യമായ അനിമേഷൻ നിർമാതാക്കൾ ക്രെഡിറ്റ് രേഖപ്പെടുത്തി logo@supplycomail.com എന്ന ഇ മെയിലിൽ അയക്കണം. സൈസ് കൂടിയവ ഗൂഗിൾ ലിങ്ക് മെയിൽ ഷെയർ ചെയ്തും അയയ്ക്കാം. സപ്ലൈകോ നിയോഗിക്കുന്ന തെരഞ്ഞെടുപ്പ് സമിതി തെരഞ്ഞെടുക്കുന്ന വീഡിയോകൾക്ക് ഉചിതമായ പാരിതോഷികം നൽകും. ആഗസ്റ്റ് 15 നകം ആനിമേഷൻ വീഡിയോകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് സപ്ലൈകോ ഹെഡ് ഓഫീസ് നമ്പറുകൾ: 0484- 2206727, 0484-2207935.
- Log in to post comments