Post Category
ജലജീവന്‍ മിഷന്‍: 21 പഞ്ചായത്തുകളിലായി 42.51 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി
ആലപ്പുഴ : ജലജീവന്‍ മിഷന്‍ സമ്പൂര്‍ണ ഗ്രാമീണ കുടിവെള്ള പദ്ധതി ഭാഗമായി ജില്ലയില്‍ 42.51 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. 21 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുക. എ.ഡി.എം. ജെ. മോബിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന ജില്ലാതല കമ്മിറ്റിയിലാണ് അംഗീകാരം നല്‍കിയത്. 44 പഞ്ചായത്തുകള്‍ക്കുള്ള അംഗീകാരം നേരത്തെ നല്‍കിയിരുന്നു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയുടെ 45ശതമാനം തുക കേന്ദ്ര ഫണ്ടും 30 ശതമാനം തുക സംസ്ഥാന ഫണ്ടും 15 ശതമാനം തുക തദ്ദേശസ്ഥാപനങ്ങളും 10 ശതമാനം തുക ഗുണഭോക്താക്കളുമാണ് ഒടുക്കേണ്ടത്. യോഗത്തില്‍ എ. എം. ആരിഫ് എംപി, പ്രൊജക്റ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. ഷീജ, അസിസിസ്റ്റന്റ് എഞ്ചിനീയര്‍ ശിഹാബുദ്ധീന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments