കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ,
ചേർത്തല നഗരസഭ വാർഡ് 22, 24, ആലപ്പുഴ നഗരസഭയിലെ വാർഡ് 22, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 10, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 10, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 10, തുടങ്ങിയ വാർഡുകൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ഈ വാർഡുകളിൽ കോവിഡ് പോസിറ്റീവ് രോഗികളും, രോഗികളുടെ പ്രൈമറി സെക്കണ്ടറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെനെ തുടർന്നാണ് ഈ വാർഡുകൾ കണ്ടൈൻ മെന്റ് സോണായ് പ്രഖ്യാപിച്ചത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാർഡ് നമ്പർ 18, വീയപുരം വാർഡ് നമ്പർ 9, മണ്ണഞ്ചേരി 3, 20 എന്നി വാർഡുകൾ, ഭരണിക്കാവ് വാർഡ് നമ്പർ 12, കൃഷ്ണപുരം വാർഡ് നമ്പർ 1 എന്നിവ കണ്ടൈൻ മെൻറ് സോണിൽ നിന്ന് ഒഴിവാക്കി. കോവിഡ് രോഗവ്യാപനം ഈ പ്രദേശങ്ങളിൽ നിയന്ത്രണവിധേയം ആയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണിത്.
- Log in to post comments