രോഗമുക്തി ഇന്നലെയും(ആഗസ്റ്റ് 06) 49 രോഗബാധിതര്‍ 31
ജില്ലയില്‍ ഇന്നലെയും 49 പേര്‍ രോഗമുക്തി നേടി. ജൂലൈ അഞ്ചിനും 49 പേര്‍ രോഗമുക്തി നേടി. രോഗബാധിതല്‍ 31 പേരാണ്. 23 പേര്‍ക്ക് ഇന്നലെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷന്‍ കന്നിമേല്‍ചേരി സ്വദേശിനി പാരിപ്പളളി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക, ശാസ്താംകോട്ട മനക്കര സ്വദേശിയായ ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍, ജയില്‍ അന്തേവാസികളായ അഞ്ചുപേരും അരവിള സ്വദേശികളായ അഞ്ചുപേരും ഉള്‍പ്പടെയാണ് 23 പേര്‍ക്ക് സമ്പര്‍ക്കം. ഏഴുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ശാസ്താംകോട്ട മനക്കര സ്വദേശി(41)യായ ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍, കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര സ്വദേശി(60), കന്യാകുമാരി കുളച്ചല്‍ സ്വദേശികളായ 20, 50, 44, 41, 19 വയസുള്ളവര്‍ എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ഇളമാട് ആയൂര്‍ സ്വദേശി(56), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(28), കൊട്ടാരക്കര പുലമണ്‍ സ്വദേശി(43), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(70), കൊല്ലം കോര്‍പ്പറേഷന്‍ അരവിള സ്വദേശികളായ 21, 24, 76 വയസുള്ളവര്‍, അരവിള സ്വദേശിനികളായ 46, 66 വയസുള്ളവര്‍, കാവനാട് സ്വദേശി(46), ശക്തികുളങ്ങര സ്വദേശി(15), ശക്തികുളങ്ങര സ്വദേശിനി(41), ചവറ പളളിയാടി സ്വദേശി(35), ജില്ലാ ജയില്‍ അന്തേവാസികളായ 49, 33, 31, 28, 49 വയസുള്ളവര്‍, നെടുവത്തൂര്‍ കോട്ടാത്തല സ്വദേശികളായ 34, 66, 72 വയസുള്ളവര്‍, ശൂരനാട് പാതിരിക്കല്‍ സ്വദേശി(44), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(21), കൊല്ലം കോര്‍പ്പറേഷന്‍ കന്നിമേല്‍ചേരി സ്വദേശിനി(38)(പാരിപ്പളളി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക).
(പി.ആര്‍.കെ നമ്പര്‍ 2105/2020)
- Log in to post comments