Post Category
പഠനമുറി : അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന ഒരുലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 120 സ്ക്വയര്‍ഫീറ്റ് പഠനമുറി പണിയുന്നതിന് 2 ലക്ഷം രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖയും സഹിതം ഓഗസ്റ്റ് 12നകം ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 8547630078.
date
- Log in to post comments