ആരോഗ്യകേരളത്തില്‍ ഒഴിവ്
ഇടുക്കി ആരോഗ്യകേരളത്തില്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) കോവിഡ് 19 ആയി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികയും യോഗ്യതയും: അറ്റന്ഡര്‍- ഏഴാം ക്ലാസ് പാസായിരിക്കണം, യാതൊരുവിധ ഡിഗ്രിയും ഉണ്ടാകാന്‍ പാടില്ല, വാഴത്തോപ്പ് പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം( സ്ഥിരതാമസ സര്ട്ടിഫിക്കറ്റ്/ റേഷന്കാര്ഡിന്റെ കോപ്പി സമര്പ്പിക്കണം). ബയോമെഡിക്കല്‍ എഞ്ചിനീയര്‍- എം.ടെക് ഇന്‍ ബയോമെഡിക്കല്‍/ ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ബി.ടെക് ഇന്‍ ബയോമെഡിക്കല്‍ / ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ്, ഒരു വര്ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഫാര്മസിസ്റ്റ്- മാസ്റ്റര്‍ ഓഫ് ഫാര്മസി/ ബാച്ചിലര്‍ ഓഫ് ഫാര്മസി/ഡിപ്ലോമ ഇന്‍ ഫാര്മസി, കേരള സ്റ്റേറ്റ് ഫാര്മസി കൗണ്‍സില്‍ രജിസ്ട്രേഷന്, പ്രവൃത്തി പരിചയം അഭികാമ്യം. ഇടുക്കി ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്ഗണന. പ്രായം 2020 ഓഗസ്റ്റ് ഒന്നിന് 40 കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ഒപ്പിട്ട ശേഷം അനുബന്ധരേഖകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാല് മണിക്ക് മുമ്പായി രമൃലലൃിെവാശറൗസസശ@ഴാമശഹ.രീാ എന്ന ഇമെയിലിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232221.
- Log in to post comments