Post Category
ഏകദിന ശില്‍പശാല: സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും തദ്ദേശ ഭരണ സ്ഥാപനങ്ങളും മറ്റു ഏജന്‍സികളും വഹിക്കേണ്ട പങ്കിനെക്കുറിച്ചും ജില്ലാ വ്യവസായ കേന്ദ്രം മാര്‍ച്ച് 17ന് ഏകദിന ശില്‍പശാല സംഘടിപ്പിക്കും. പൊന്നാനി റൗബ റസിഡന്‍സിയില്‍ രാവിലെ 10.30ന് നിയമസഭാ സ്പീക്കര്‍പി. ശ്രീരാമകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബുല്‍ വഹാബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിവയര്‍ പങ്കെടുക്കും.
date
- Log in to post comments