Post Category
എഞ്ചിനീയര്‍ ഒഴിവ്
പാലക്കാട് ഗവ. മെഡിക്കല്‍ കോളെജില്‍ പ്രൊജക്റ്റ് എഞ്ചിനീയര്‍, സൈറ്റ് എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുളള അപേക്ഷ മാര്‍ച്ച് 16 ന് വൈകിട്ട് അഞ്ചിനകം മെഡിക്കല്‍ കോളെജില്‍ ലഭിക്കണം. സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പൊരജക്റ്റ് എഞ്ചിനീയര്‍ തസ്തികയിലേക്കും, ബി.ടെക് സിവില്‍, സിവില്‍ എഞ്ചിനീയറിങ് ഡിപ്ലൊമയുളളവര്ക്ക് സൈറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍ 0491 2000644
date
- Log in to post comments