Post Category
ധാരണാപത്രം ഒപ്പിട്ടു
ടെക്നോപാര്‍ക്കില്‍ എംബസി ടോറസ് വേള്‍ഡ് ടെക്നോളജി സെന്റര്‍ ആരംഭിക്കുന്നതിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ടു. 12.12 ഏക്കര്‍ സ്ഥലം 90 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുന്നതിന്റെ ധാരണാപത്രമാണ് കൈമാറിയത്. ചടങ്ങില്‍ എംബസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ജീതു വിര്‍വാനി, തോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ഗ്ളോബല്‍ പ്രസിഡന്റ് എറിക് റിജിന്ബോട്ട്, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ടെക്നോപാര്‍ക്ക് സി.ഇ.ഒ ഹൃഷികേശ് നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പി.എന്‍.എക്സ്.959/18
date
- Log in to post comments