Post Category
കര്‍ഷക കടാശ്വാസം: ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് 145,10,700 രൂപ അനുവദിച്ചു
കേരള കര്‍ഷക കടാശ്വാസ കമീഷന് നല്കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം അനുവദിച്ച തുകയില്‍, വകുപ്പുതല പരിശോധനയുടെ അടിസ്ഥാനത്തില്‍, കണ്ണൂര്‍ ജില്ലയിലെ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അര്‍ഹതപ്പെട്ട 145,10,700 രൂപയില്‍ 138,27,775 രൂപയുടെ ചെക്ക് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിനും 6,82,925 രൂപയുടെ ചെക്ക് സംസ്ഥാന കാര്‍ഷിക വികസന ബാങ്കിനും അനുവദിച്ചു. സര്‍ക്കാര്‍ അനുവദിച്ച 145,10,700 രൂപ ജില്ലയിലെ 60 സഹകരണ ബാങ്കുകള്‍ക്ക് കണ്ണൂര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അനുവദിച്ച് ഉത്തരവായി.
date
- Log in to post comments