Post Category
ജില്ലാതല നിക്ഷേപക സംഗമം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കായി 16, 17 തീയതികളില്‍ കണ്ണൂര്‍ താവക്കര റോഡിലുള്ള ഹോട്ടല്‍ സ്‌കൈ പാലസ് ഓഡിറ്റോറിയത്തില്‍ നിക്ഷേപക സംഗമം നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം പി കെ ശ്രീമതി ടീച്ചര്‍ എം പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും.
ജില്ലയിലെ വ്യവസായ-നിക്ഷേപ സാധ്യതകളും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരും നിക്ഷേപം നടത്തിയിട്ടുള്ളവരുമായ സംരംഭകര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഹോട്ടല്‍ സ്‌കൈ പാലസ് ഓഡിറ്റോറിയത്തില്‍ 16 ന് രാവിലെ 9 നും 9.45 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700928.
പി എന്‍ സി/500/2018
date
- Log in to post comments