സൗജന്യ പരിശീലനവും തൊഴിലും: അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യ യോജനയുടെ കീഴില്‍ തളിപ്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റം വര്‍ക്ക് സ്ക്കില്സിലേക്ക് രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മാസത്തെ റീട്ടെയില്‍ മാനേജ്മെന്റ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതോടൊപ്പം സൗജന്യ പരിശീലനം ,യാത്രാചെലവ,് യൂണിഫോം മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവയും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിനിമം 6000 രൂപ വേതന നിരക്കില്‍ ജോലി ലഭ്യമാക്കും. മുന്‍ഗണനാ വിഭാഗം, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട പത്താതരം മുതല്‍ വിദ്യാഭ്യാസയോഗ്യതയും 18 നും 35 നും ഇടയില്‍ പ്രായമുളള പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്ത് നിവാസികളായ യുവതിയുവാക്കള്‍ക്കാണ് അവസരം. തല്പരരായവര് 15 വരെ തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്കൂളിന് സമീപത്തുള്ള ഡി ഡി യു ജി കെ വൈ ഏജന്‍സിയില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9747995489, 8281438886, 8547460587.
പി എന്‍ സി/500/2018
- Log in to post comments