Post Category
സിവില്‍ സര്‍വീസ് അക്കാദമിയില്‍ അവധിക്കാല ക്ലാസുകള്‍
സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്ല്യാശ്ശേരി പ്രാദേശിക കേന്ദ്രത്തില്‍ ഏപ്രില്‍ 4 ന് ആരംഭിക്കുന്ന ഒരു മാസത്തെ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍, ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ccek.org എന്ന വെബ്‌സൈറ്റിലും പ്രാദേശികകേന്ദ്രം ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ചെലാനും സഹിതം 31 വരെ പ്രാദേശിക കേന്ദ്രത്തില്‍ സ്വീകരിക്കും. കോഴ്‌സ് ഫീ 1000 രൂപ. ഫോണ്‍: 8281098875.
പി എന്‍ സി/500/2018
date
- Log in to post comments