വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ സ്വീകരിക്കുന്നു. ഗവ.ചില്‍ഡ്രന്‍സ് ഹോമുകളില്‍ സംരക്ഷിക്കപ്പെടുന്നതും വെക്കേഷന്‍ കാലയളവില്‍ കുടുംബാംഗങ്ങളോടൊപ്പം ജീവിക്കാന്‍ കഴിയാത്തതുമായ കുട്ടികള്‍ക്ക് അവരെ സ്വീകരിക്കാന്‍ തയ്യാറും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളില്‍ സന്തോഷപൂര്‍വ്വം ജീവിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിലെ ജില്ലാ ശിശു സംരക്ഷണയൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകരെക്കുറിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദേ്യാഗസ്ഥര്‍ കുടുംബാനേ്വഷണ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കും. മാനദണ്ഡപ്രകാരം അനുയോജ്യരെന്ന് ബോധ്യപ്പെടുന്ന പക്ഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവുപ്രകാരമായിരിക്കും വെക്കേഷന്‍ ഫോസ്റ്റര്‍ പദ്ധതിവഴി കുട്ടികളെ താല്‍ക്കാലികമായി നല്‍കുന്നത്.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 24 ന് മുമ്പ് തലശ്ശേരി മുന്‍സിപ്പാലിറ്റി ടൗണ്‍ഹാള്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04902 326199.
പി എന്‍ സി/500/2018
- Log in to post comments