ആര്‍ട്ട് ഡി ടൂര്‍: അപേക്ഷ ക്ഷണിച്ചു
അഭിപ്രായ സ്വാതന്ത്ര്യക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോണ്‍കോര്‍ഡിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആര്‍ട്ട് ഡി ടൂര്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അഭിനയം, ബാന്റ്, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിലെ കലാസംഘം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഏപ്രില്‍ അവസാന വാരം മുതല്‍ മെയ 15 വരെയാണ് പര്യടനം. ഈ കലാസംഘത്തില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ള 15 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ പ്രസ്തുത മേഖലകളിലുള്ള പ്രാവീണ്യം, വയസ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ അടങ്ങിയ ബയോഡാറ്റ 23 നകം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമിവിവേകാനന്ദ യൂത്ത് സെന്റര്‍, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തിലോ സ്യെംയ@സലൃമഹമ.ഴീ്.ശി എന്ന ഇ മെയില്‍ വഴിയോ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലന ക്യാമ്പിലും 14 ദവസത്തെ പര്യടനത്തിലും പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0471 2733139.
പി എന്‍ സി/500/2018
- Log in to post comments