Post Category
പരാതി പരിഹാര അദാലത്ത് 20 ന്
കണ്ണൂര്‍ താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മാര്‍ച്ച് 20 ന് കലക്ടറേറ്റ് ഓഡിറ്റോറിയം ഹാളില്‍ രാവിലെ 10 മണി മുതല്‍ നടത്തും. പുതുതായി പരാതി സമര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരാതി ഒരു പുറത്തില്‍ കവിയാതെ എഴുതി അനുബന്ധ രേഖകള്‍ സഹിതം പ്രസ്തുത ദിവസം ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. അപേക്ഷയില്‍ അപേക്ഷകന്റെ പേരും പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും പരാതി ഏത് ഓഫീസിന് എതിരെയാണ് എന്ന വിവരവും വ്യക്തമായി രേഖപ്പെടുത്തണം.
പി എന്‍ സി/500/2018
date
- Log in to post comments