Skip to main content

റിസർച്ച് ഫെലോ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) സ്‌പോൺസേർഡ് റിസർച്ച്  പ്രോജക്ടിലേക്ക് ഒരു റിസർച്ച് ഫെലോയെ ആവശ്യമുണ്ട്.  പ്രതിമാസം 18,000 രൂപ വേതനാടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനം.  യോഗ്യത : എം.ടെക് (തെർമൽ/പ്രൊപ്പൽഷൻ) താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 26 രാവിലെ 10 ന് എച്ച്.ഒ.ഡി., മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ്, ട്രിവാൻഡ്രം എഞ്ചിനീയറിംഗ് കോളേജ്, ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങൾക്ക് : www.cet.ac.in,  9947767470 (ഡോ. രാജ്കുമാർ എം.ആർ).

പി.എൻ.എക്‌സ്.962/18

date