Skip to main content

കലാകാരന്മാർ നിയമനത്തിന് റിപ്പോർട്ട് ചെയ്യണം

സാംസ്‌കാരിക വകുപ്പ് യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പിന് തെരെഞ്ഞെടുത്ത കലാകാരന്മാരുടെ റാങ്ക് പട്ടിക www.keralaculture.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്.  തെരഞ്ഞെടുക്കപ്പെട്ടവർ ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (രണ്ടെണ്ണം), ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം മാർച്ച് 12 മുതൽ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം തൈക്കാടുള്ള സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലോ തൃശൂർ സംഗീത നാടക അക്കാദമിയിലോ റിപ്പോർട്ട് ചെയ്യണം.

പി.എൻ.എക്‌സ്.963/18

date