Post Category
വികസന പദ്ധതികള്‍ക്ക് തുക അനുവദിച്ചു
റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎല്‍എ യുമായ ഇ.ചന്ദ്രശേഖരന്റെ പ്രത്യേക വികസന നിധിയില്‍ നിന്ന് കോടോം-ബേളൂര്‍ ഗ്രമപഞ്ചായത്തിലെ ബാനം-എടപ്പുഴ-കോട്ടപ്പാറ റോഡ് ടാറിംഗിന് 10 ലക്ഷം രൂപയും കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പച്ചാല്‍ മീര്‍ക്കാനം റോഡില്‍ കള്‍വെര്‍ട്ട് (പൂക്കാട്ടില്‍ കള്‍വര്‍ട്ട്) നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ചു. എം. രാജഗോപാലന്‍ എംഎല്‍എയുടെ പ്രത്യേക വികസനനിധിയില്‍ നിന്ന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ചാത്തമത്ത് എ എല്‍ പി സ്കൂളിന് ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്കി.
date
- Log in to post comments