അധ്യാപക ഒഴിവ്
നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ 2018-19 വര്‍ഷത്തേക്ക് ഒഴിവുള്ള എച്ച്.എസ്.എ/എച്ച്.എസ്.എസ്.ടി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടി കോമേഴ്സ് രണ്ടും എച്ച്.എസ്.എസ്.ടി മലയാളം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എക്കണോമിക്സ്, ഇംഗ്ലീഷ്, എച്ച്.എസ്.എ ഗണിതശാസ്ത്രം, പി.ഇ.ടി എന്നിവയില്‍ ഒന്നു വീതം ഒഴിവുകളുമാണുള്ളത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പി.എസ്.സി നിയമനത്തിന് നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. നിയമനം ലഭിക്കുന്നവര്‍ സ്ക്കൂളില്‍ താമസിച്ചു പഠിപ്പിക്കണം. ഹയര്‍ സെക്കന്‍ഡറി അധ്യാപകന് 33,925 രൂപയും ഹൈസ്ക്കൂള് അധ്യാപകന് 30,675 രൂപയും പ്രതിമാസം വേതനം ലഭിക്കും. അപേക്ഷ മാര്‍ച്ച് 24നകം ലഭിക്കണം. വിശദ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ നിന്നും നിലമ്പൂര്‍ ഐ.ജി.എം.എം.ആര് സ്ക്കൂളില്‍ നിന്നും ലഭിക്കും. യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണ നല്‍കും. ഫോണ്‍ 04931 220315.
- Log in to post comments