Skip to main content

വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി ഇ.എം.ഇ.എ ട്രൈനിംഗ് കോളേജില്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ പുതുതായി നിര്‍മിച്ച വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ നിര്‍വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ അസീല്‍ അബ്ദുല്‍ വാഹിദ്, ഫിസിക്കല്‍ എജ്യു കേഷന്‍ ഡയറക്ടര്‍ ശിഹാമ്പ് പൈക്കര തൊടി ,യൂണിയന്‍ അഡ്വെസര്‍ ഷാഫി കളത്തിങ്ങല്‍ ,അധ്യാപകരായ ഭാഷണ, രവി, ഹഫ്‌സ, രാജേ, ഷരീഫ്, ദീപു, സാവത്രി, ഷാഹിനാ കക്കോട്ടിരി, ഷില്‍ജിത്ത്, ജനറല്‍ കേപ്റ്റന്‍ ജാബിര്‍ അന്‍സാരി, ഫായിസ് പി.ടി, ഷാല്‍മിയ, ഷംന, ജിത്തു, മുഹമ്മദ്, ഫാസില്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്  ബ്രദേഴ്‌സ് അരിമ്പ്ര യുടെയും ഇ.എം.ഇ.എ കോളേജ് ടീമിന്റെയും സൗഹൃദ മത്സരവും നടന്നു.

 

date