Skip to main content

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സഹായ കേന്ദ്രം തുറന്നു

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സഹായ കേന്ദ്രം തുറന്നു. ഭിന്നശേഷിക്കാര്‍ക്ക് വിവിധ തരത്തിലുള്ള സേവനങ്ങള്‍ സൗജന്യമായി ഇവിടെ നിന്ന് ലഭ്യമാകും. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ മലപ്പുറം പരിവാര്‍ ആണ് സഹായ കേന്ദ്രം നടത്തുന്നത്. പെരിന്തല്‍മണ്ണ ആര്‍ഡി കെ.അജീഷ് സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍, കുടുംബശ്രീ സ്‌പെഷല്‍ എഡിഎംസി അസ്‌കര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, പരിവാര്‍ ജില്ലാപ്രസിഡന്റ് പി രഘുനാഥ്, സെക്രട്ടറി പി.എ അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
സഹായക കേന്ദ്രത്തില്‍ കോഫീ വെന്റിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളില്‍ കോഫീ വെന്റിംഗ് മെഷീനുകള്‍ സ്ഥാപിച്ച് ഭിന്നശേഷിക്കാരെ ഏല്‍പ്പിക്കുമെന്ന് മലപ്പുറം പരിവാറിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഏറ്റെടുക്കാനാകുന്ന കൂടുതല്‍ തൊഴില്‍ മേഖലകള്‍ കണ്ടെത്താനൊരുങ്ങുകയാണ് മലപ്പുറം പരിവാര്‍.

 

date