ജില്ലയിലെ പ്രഥമ ദത്തെടുക്കല്‍ കേന്ദ്രം ഏപ്രില്‍ രണ്ടണ്‍ിന് ഉദ്ഘാടനം ചെയ്യും
ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ പദവി ലഭിച്ച ജില്ലയിലെ പ്രഥമ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ രണ്ടണ്‍ിന് നടക്കും. ആരോഗ്യ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ രാവിലെ 11 ന് ഉദ്ഘാടനം നിര്‍വഹിക്കും. മൈലപ്പുറത്ത് വാടക കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ രണ്‍ണ്ടാമത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പദവി ലഭിച്ച സ്ഥാപനമാണ് ഇത്. നിലവില്‍ കാളമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം വിപുലമായി സൗകര്യത്തോടെയാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. ഉപേക്ഷിക്കപ്പെടുന്ന അഞ്ചു വയസ്സില്‍ കുറവ് പ്രായമുള്ള കുട്ടികളെ സംരക്ഷിക്കാനും നടപടി ക്രമങ്ങള്‍ക്ക് വിധേയമായി കുട്ടികളെ ദത്തെടുക്കാനും ഇവിടെ സംവിധാനമുണ്‍ണ്ട്.
ഉദ്ഘാടന ചടങ്ങുകളുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ അമിത് മീണ ചെയര്‍മാനായി സംഘാടകസമിതി രൂപീകരിച്ചു. സി. വിജയകുമാര്‍ കണ്‍വീനറും ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി വി.ആര്‍ യശ്പാല്‍ ട്രഷററുമാണ്. കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ നിര്‍മലകുമാരി, ശിശുക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments