Skip to main content

ജലസുരക്ഷാ സെമിനാര്‍ മലപ്പുറത്ത്

    ലോകജല ദിനാചരണത്തിന്റെ ഭാഗമായി ഹരിതകേരള മിഷനും ജലസേചന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജലസുരക്ഷാ സെമിനാര്‍ മാര്‍ച്ച് 17ന് ഉച്ചക്ക് 2 ന് മലപ്പുറം ഗവ. കോളേജില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. തവനൂര്‍ കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഹക്കീം, ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍. അബ്ദുള്‍ അസീസ്, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ പി. രാജു എന്നിവര്‍ വിഷയമവതരിപ്പിക്കും. രാവിലെ 10 ന് ബ്ലോക്ക്തല ജലപ്രശ്‌നോത്തരി വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ലാതല ജലപ്രശ്‌നോത്തരിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം കളക്ടര്‍ നിര്‍വഹിക്കും.

 

date