Post Category
മന്ദഹാസം പദ്ധതി അപേക്ഷ ക്ഷണിക്കുന്നു
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസ്സിനു മുകളില്‍ പ്രായമുളള മുതിര്‍ന്ന പൗര•ാര്‍ക്ക് കൃത്രിമ ദന്തനിര വെച്ചു നല്കുന്ന മന്ദഹാസം പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള രേഖയും താലൂക്ക്/ജില്ലാ ആശുപത്രികളിലെ ദന്തിസ്റ്റുകള്‍ നല്കിയ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും മറ്റു വിശദവിവരങ്ങളും മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മാര്‍ച്ച 20 നകം നല്‍കണം. (ഫോണ്‍: 0483-2735324).
date
- Log in to post comments