Skip to main content

കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും

വനിതാ രോഗികൾ അടക്കമുള്ള കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വനിതാ രോഗികളെ രാത്രികാലങ്ങളിൽ സ്ഥാനം മാറ്റുന്നത് അടിയന്തര സന്ദർഭങ്ങളിൽ മാത്രമായിരിക്കും. പുറപ്പെട്ട രോഗി ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടോ എന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പുവരുത്തണം. 10 ശതമാനം കേസുകളിലെങ്കിലും രോഗികളെ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും വിളിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തും. ആംബുലൻസ് ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിന് പോലീസ് പരിശോധന നിർബന്ധമാക്കും. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ നിയമിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലവും ഇത്തരത്തിൽ അന്വേഷിക്കും. ഉത്തരവിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പുവരുത്തണം. നിയമങ്ങൾ ലംഘിക്കുന്നവർക്കും നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നവർക്കും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ 2005ലെ ദുരന്ത നിവാരണ നിയമ നടപടികൾ കൂടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അറിയിച്ചു.

date