Skip to main content

ദേശീയ ഭിന്നശേഷി അവാർഡ് 2020ന് അപേക്ഷ ക്ഷണിച്ചു

ദേശീയ ഭിന്നശേഷി അവാർഡ് 2020ന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ച ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണകൂടങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. അപേക്ഷ സെപ്റ്റംബർ 22ന് മുൻപ് ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ sjd.kerala.gov.in ലഭ്യമാണ്.

date