Skip to main content

കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു

 

രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള കണ്‍സീലിയേഷന്‍ ഓഫിസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ സന്നദ്ധസേവനതല്‍പരരായവര്‍ക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കുന്ന ആളുകള്‍ സന്നദ്ധസേവനം ചെയ്യാന്‍ താല്പര്യമുളളവരായിരിക്കണം.  മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്കായി വ്യക്തികളെ നേരില്‍ കാണുന്നതിനായി ഇവരുടെ ജോലിസ്ഥലത്തോ, ഭവനങ്ങളിലോ സന്ദര്‍ശിക്കേണ്ടതായിട്ടുണ്ട്.  ട്രൈബ്യൂണലിന്റെ വിചാരണ നടത്തുന്ന ദിവസങ്ങളില്‍ നിര്‍ദ്ദിഷ്ട ഓഫിസില്‍ ഹാജരായി പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം മദ്ധ്യസ്ഥ ശ്രമം നടത്തുവാന്‍ ബാദ്ധ്യസ്ഥരായിരിക്കണം.  2 വര്‍ഷം ഏതെങ്കിലും അംഗീകൃത സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു പരിചയമുളളവരുമായിരിക്കണം അപേക്ഷകന്‍.  രക്ഷാകര്‍ത്താക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും, ക്ഷേമത്തിനുമായുളള ആക്ട് 2007 സംബന്ധിച്ചു പൊതുവായ പരിജ്ഞാനവും ഉണ്ടാകണം.  അപേക്ഷകരുടെ പേരില്‍ നാളിതുവരെ നിയമനടപടികള്‍ ഉണ്ടാകാന്‍ പാടില്ല.  മദ്ധ്യസ്ഥം/അനുരജ്ഞനം എന്നിവ വഴി പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിന് സമര്‍ഥരും, സന്നദ്ധരുമായിരിക്കണം.  മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തു വരുന്നതും, നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്നതുമായ ആളുകള്‍ക്ക് മുന്‍ഗണന ലഭിക്കും.  നിലവിലെ പാനലില്‍ ഉളളവര്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 28-ന് രാവിലെ 11-ന് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് കളക്ടര്‍ ഓഫിസിലെത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731600.

date