Skip to main content

ആറു തീരദേശ റോഡുകള്‍ ഗതാഗതത്തിനു തുറന്നു

വര്‍ക്കല നിയോജക മണ്ഡലത്തിലെ ഒന്‍പത് തീരദേശ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇടവ, ഇലകമണ്‍, വെട്ടൂര്‍ പഞ്ചായത്തുകളിലെ നവീകരിച്ച ആറു റോഡുകളുടെ ഉദ്ഘാടനവും മൂന്നു റോഡുകളുടെ നിര്‍മാണോദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഇടവപഞ്ചായത്തിലെ സ്റ്റേഡിയം വയല്‍ത്തൊടി റോഡ്, ഇലകമണ്‍ പഞ്ചായത്തിലെ കായല്‍പ്പുറം പമ്പ് ഹൗസ് റോഡ്, മൃഗാശുപത്രി റോഡ്, ആസാദ് മെമ്മോറിയല്‍ റോഡ്, എസ്.എന്‍.ഡി.പി കല്ലിടാഞ്ചി റോഡ്, വെട്ടൂര്‍ പഞ്ചായത്തിലെ കൂന്താണി റോഡ് എന്നിവയാണ് പൂര്‍ത്തീകരിച്ച റോഡുകള്‍. ഇലകമണ്‍ പഞ്ചായത്തിലെ നേതാജി പാലവിള റോഡ്, മുത്തോട്ടിന്‍കര കോളനി റോഡ്, ഇടവപഞ്ചായത്തിലെ പൊട്ടക്കുളം ഓട എന്നിവയാണ് നിര്‍മാണം ആരംഭിക്കുന്നവ.

ഇലകമണ്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വി. ജോയി. എം.എല്‍.എ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് വി സുമംഗല, ഇടവ പഞ്ചായത്ത് പ്രസിഡന്റ് സുനിത ബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date