Skip to main content

നാലു മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റുകള്‍  സൗജന്യമായി വിതരണം ചെയ്യുന്ന  പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷനായി.
ജില്ലാതല ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാനത്തൊട്ടാകെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍  പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും.
ചടങ്ങില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി പ്രദീപ്,  എന്‍ രവീന്ദ്രന്‍,  ബ്ലോക്ക്-ഗ്രാമ  പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2528/2020)

 

date