Skip to main content

സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനാവശ്യമായ ജില്ലയിലെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ സംവരണ നിയോജക മണ്ഡലങ്ങള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 28, 29, 30, ഒക്‌ടോബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ സംവരണ നിയോജക മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓരോ അംഗത്തിന് മാത്രമാണ് പ്രവേശനം.
ഒരു സമയം പരമാവധി 30 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കും. കണ്ടയിന്‍മെന്റ് സോണില്‍ ഉള്ളവര്‍ക്കും ക്വാറന്റയിനില്‍ ഉള്ളവര്‍ക്കും പ്രവേശനമില്ല.
നറുക്കെടുപ്പുമായി ബന്ധപ്പെട്ട പരിപാടി വിജയിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട പട്ടിക ചുവടെ
ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് സമയക്രമം
സെപ്തംബര്‍ 28ന് രാവിലെ 10 ന് ഓച്ചിറ, 10.20 ന് കുലശേഖരപുരം, 10.40 ന് തഴവ, 11 ന് ക്ലാപ്പന, 11.20 ന് ആലപ്പാട്, 11.40 ന് തൊടിയൂര്‍, ഉച്ചകഴിഞ്ഞ് രണ്ടിന് ശാസ്താംകോട്ട, 2.20 ന് വെസ്റ്റ് കല്ലട, 2.40 ന് ശൂരനാട് സൗത്ത്, 3 ന് പോരുവഴി,  3.20 ന് കുന്നത്തൂര്‍, 3.40 ന് ശുരനാട് നോര്‍ത്ത്, 4 ന് മൈനാഗപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് നടക്കുക.
സെപ്തംബര്‍ 29 രാവിലെ 10ന് ഉമ്മന്നൂര്‍, 10.20 ന് വെട്ടിക്കവല, 10.40 ന് മേലില, 11 ന് മൈലം, 11.20 ന് കുളക്കട, 11.40 ന് പവിത്രേശ്വരം, 12 ന് വിളക്കുടി, 12.20 ന് തലവൂര്‍, 12.40 ന് പിറവന്തൂര്‍, ഉച്ചകഴിഞ്ഞ്  2 ന് പട്ടാഴി വടക്കേക്കര, 2.20 ന് പട്ടാഴി, 2.40 ന് പത്തനാപുരം, 3 ന് കുളത്തൂപ്പുഴ, 3.20 ന് ഏരൂര്‍, 3.40 ന് അലയമണ്‍,  4 ന് അഞ്ചല്‍, 4.20 ന് ഇടമുളയ്ക്കല്‍, 4.40 ന് കരവാളൂര്‍, 5 ന് തെ•ല, 5.20 ന് ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളുടെയും
സെപ്തംബര്‍ 30 ന് രാവിലെ 10 ന് വെളിയം, 10.20 ന് പൂയപ്പള്ളി, 10.40 ന് കരീപ്ര, 11 ന് എഴുകോണ്‍, 11.20 ന് നെടുവത്തൂര്‍, 11.40 ന് തൃക്കരുവ, 12 ന് പനയം, 12.20 ന് പെരിനാട്, 12.40 ന് കുണ്ടറ, ഉച്ചകഴിഞ്ഞ് 2 ന് പേരയം, 2.20 ന് ഈസ്റ്റ് കല്ലട, 2.40 ന് മണ്‍ട്രോതുരുത്ത്, 3 ന് തെക്കുംഭാഗം, 3.20 ന് ചവറ, 3.40 ന് തേവലക്കര, 4 ന് പ•ന, 4.20 നീണ്ടകര ഗ്രാമപഞ്ചായത്തുകളുടെയും  
ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 ന് മയ്യനാട്, 10.20 ന് ഇളമ്പള്ളൂര്‍, 10.40 ന് തൃക്കോവില്‍വട്ടം, 11 ന് കൊറ്റങ്കര, 11.20 നെടുമ്പന, 11.40 ന് ചിതറ, 12 ന് കടയ്ക്കല്‍, 12.20 ന് ചടയമംഗലം, 12.40 ന് ഇട്ടിവ, ഉച്ചകഴിഞ്ഞ് 2 ന് വെളിനല്ലൂര്‍, 2.20 ന് ഇളമാട്, 2.40 ന് നിലമേല്‍, 3 ന് കുമ്മിള്‍, 3.20 ന് പൂതക്കുളം, 3.40 കല്ലുവാതുക്കല്‍, 4 ന് ചാത്തന്നൂര്‍, 4.20 ന് ആദിച്ചനല്ലൂര്‍, 4.40 ന് ചിറക്കര ഗ്രാമപഞ്ചായത്തുകളുടെയും നറുക്കെടുപ്പ് നടക്കും.

ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് സമയക്രമം
ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 ന് ഓച്ചിറ, 10.15 ന് ശാസ്താംകോട്ട, 10.30 ന് വെട്ടിക്കവല, 10.45 ന് പത്തനാപുരം, 11 ന് അഞ്ചല്‍, 11.15 ന് കൊട്ടാരക്കര, 11.30 ന് ചിറ്റുമല, 11.45 ന് ചവറ, 12 ന് മുഖത്തല, 12.15 ന് ചടയമംഗലം, 12.30 ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടക്കും.
കൊല്ലം ജില്ലാ പഞ്ചായത്തിലെ സംരവണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ്  ഒക്‌ടോബര്‍ അഞ്ചിന് വൈകിട്ട് നാലിനും നടക്കും.
(പി.ആര്‍.കെ നമ്പര്‍ 2538/2020)

 

date