Skip to main content

ശാന്തികുടിരം ഇന്ന്(01 ഒക്ടോബര്‍)നാടിനു സമര്‍പ്പിക്കും

ജില്ലാ പഞ്ചായത്ത് പാലോട് കരുമണ്‍കോട് നിര്‍മിച്ച ആധുനികരീതിയിയിലുള്ള പൊതു ശ്മശാനമായ ശാന്തികുടിരത്തിന്റെ ഉദ്ഘാടനം ഇന്ന്( 01 ഒക്ടോബര്‍) വൈകിട്ട് അഞ്ചിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മൂന്നു കോടി രൂപ ചെലവഴിച്ചാണ് പൊതുശ്മശാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിനാവശ്യമായ 50 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തുതന്നെ കണ്ടെത്തി. വൈദ്യുതിയിലാണ് ശാന്തികുടീരത്തിന്റെ പ്രവര്‍ത്തനം. പൊതുശ്മാശാനം ഇല്ലാത്തതിനാല്‍ വിതുര, തൊളിക്കോട്, പെരിങ്ങമല, പാങ്ങോട് പഞ്ചായത്തുകളിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. ചടങ്ങില്‍ ഡി. കെ. മുരളി എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡ് വി. കെ. മധു, മറ്റ് ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
 

date