Skip to main content

സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസ്  പരിശീലനം നല്‍കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കമലേശ്വരത്തു പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. അപക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 07. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773.

 

date