Post Category
ജില്ലാ കളക്ടര്‍ പരിശോധന നടത്തി
ജില്ലയില്‍ 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. തമ്പാനൂര്‍, കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡുകള്‍, ചാല മാര്‍ക്കറ്റ്, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ കളക്ടര്‍ ആളുകള്‍ കൂട്ടം കൂടുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. പൊതുജനങ്ങളുമായും കളക്ടര്‍ ആശയവിനിമയം നടത്തി. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments