കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളും ഹൈടെക്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ ഹൈടെക് സ്‌കൂളുകളുടെയും ഹൈടെക് ലാബുകളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
നിയോജകമണ്ഡലത്തിലെ ഒന്‍പത് സ്‌കൂളുകളാണ് രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്നത്. ഇതില്‍ മൂന്ന് സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആറ് സ്‌കൂളുകളുടെ നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. പോരുവഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പ്രാദേശിക പ്രഖ്യാപനം നടത്തി. വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് നാടിന്റെ പുരോഗതിയില്‍ പങ്കാളികളാവാന്‍ കഴിയുമെന്ന് എം എല്‍ എ പറഞ്ഞു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കലാദേവി, ശിവന്‍പിള്ള, പോരുവഴി ഗ്രാമപഞ്ചായത്ത് അംഗം സഹദേവന്‍ പിള്ള, എ ഇ ഒ എസ് കബീര്‍ കുട്ടി, ബി പി ഒ ദീപക് കുമാര്‍, പ്രിന്‍സിപ്പല്‍ ആമിന ബീവി, ഹെഡ്മിസ്ട്രസ് എ എസ് സുജാ കുമാരി, ഗിരീഷ് കുമാര്‍ കൈറ്റ്, പി ടി എ പ്രസിഡന്റ് സിബി ചാക്കോ, സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2743/2020)
- Log in to post comments