കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മുട്ടട(സി.പി നഗര്‍ പ്രദേശങ്ങള്‍), അമ്പലത്തറ(മിത്രാ നഗര്‍ അമ്മച്ചിമുക്ക് ജംഗ്ഷന്‍, വി വണ്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍), കമലേശ്വരം(ഗംഗാ നഗര്‍, ജൂബിലി നഗര്‍ പ്രദേശങ്ങള്‍), പുത്തന്‍പള്ളി(ബദരി നഗര്‍, മില്‍ക്ക് കോളനി റോഡ് പ്രദേശങ്ങള്‍), മാണിക്യവിളാകം(ആസാദ് നഗര്‍, ജവഹര്‍ പള്ളി, അലുകാട് പ്രദേശങ്ങള്‍), ബീമാപള്ളി ഈസ്റ്റ്(സദം നഗര്‍ പ്രദേശം), മുട്ടത്തറ(വടുവാത്ത് റസിഡന്‍സ്, വഡുവാത്ത് ആറ്റരികത്ത്, വടുവാത്ത് ആല്‍ത്തറ മുടുക്ക് പ്രദേശങ്ങള്‍), ശംഖുമുഖം(ജി.വി രാജ എ സ്ട്രീറ്റ്, ബി സ്ട്രീറ്റ്, സി സ്ട്രീറ്റ്, രാജീവ് നഗര്‍, കണ്ണാന്തുറ പ്രദേശങ്ങള്‍), കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍കോണം, വിതുര ഗ്രാമപഞ്ചായത്തിലെ ചെറ്റച്ചല്‍, തേവിയോട്, പേപ്പാറ, മേമല, തല്ലച്ചിറ, കിഴുവിലം ഗ്രാമപഞ്ചായത്തിലെ കിഴുവിലം, കൂന്തള്ളൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അവശ്യ സേവനങ്ങള്‍ക്കു മാത്രമേ ഈ പ്രദേശത്ത് പ്രവര്‍ത്തന അനുമതിയുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
- Log in to post comments