സെക്ടറല്‍ ഓഫിസര്‍മാരുടെ പരിശോധന തുടരുന്നു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി നിയോഗിച്ച സെക്ടറല്‍ ഓഫിസര്‍മാര്‍ തിരുവനന്തപുരം ജില്ലയുലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സി.ആര്‍.പി.സി 144 പ്രകാരം കളക്ടര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണു സെക്ടറല്‍ ഓഫിസര്‍മാരെ ജില്ലാ കളക്ടര്‍ നിയോഗിച്ചത്.
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധ നടത്തി. പാറശാല മണ്ഡലത്തില്‍ ധനുവച്ചപുരം ജങ്ഷന്‍, മാരായിമുട്ടം, കള്ളിക്കാട് ജങ്ഷന്‍, പെരുങ്കടവിള, കാരക്കോണം, കുന്നത്തുകാല്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും സെക്ടറല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൂടാതെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധന നടത്തി നിയമലംഘനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്.
- Log in to post comments