Skip to main content

കാഞ്ഞിരംകുളം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം

കാഞ്ഞിരംകുളം സബ് രജിസ്ട്രാര്‍ ഓഫീസിനായി 77 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(16 ഒക്ടോബര്‍) രാവിലെ പത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കിഫ്ബി ഫണ്ടുപയോഗിച്ചാണ് 3,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സബ് രജിസ്ട്രാര്‍ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി മുഖ്യ അതിഥിയാകും. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പന്‍, വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
 

date