Skip to main content

വാളിക്കോട് പാലം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 16)

മൂന്നരക്കോടി ചെലവഴിച്ചു പുന:നിര്‍മിച്ച നെടുമങ്ങാട് വാളിക്കോട് പാലത്തിന്റെ ഉദ്ഘാടനം ഇന്ന്(16 ഒക്ടോബര്‍) വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വാളിക്കോട് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ സി. ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എംപി മുഖ്യ പ്രഭാഷണം നടത്തും. നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സ്വാഗതമാശംസിക്കും. ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും

date