Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

110 കെ. വി. കൊളഗപ്പാറ -അമ്പലവയല്‍ ഇ. എച്ച്. ടി.  ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലൈന്‍ റൂട്ടില്‍ വരുന്ന ചീങ്ങേരി ട്രൈബല്‍ ഫാമിലെ 738 മരങ്ങള്‍ നില്‍പ്പു മരങ്ങളായി മുറിച്ച് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിന്  സാമ്പത്തിക ഭദ്രതയും പ്രവൃത്തി പരിചയുമുള്ള കരാറുകാരില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ലേലം 28 ന് രാവിലെ 11.30 ന് കണിയാമ്പറ്റ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും. ദര്‍ഘാസ് ഫോറങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ 23 വരെ ലഭിക്കും. ഒരു മാസമാണ് കരാര്‍ കാലാവധി.

date