Skip to main content

ശബരിമല തുലാമാസ പൂജ: അട്ടത്തോട്-ചാലക്കയം റോഡില്‍ പ്ലാന്തോട്ടം ഭാഗത്ത്  നിയന്ത്രണങ്ങളോടെ ഒറ്റവരി ഗതാഗതത്തിന് അനുമതി 

ശബരിമല തുലാമാസ പൂജയുമായി ബന്ധപ്പെട്ട് മണ്ണാറക്കുളഞ്ഞി-പമ്പാ റോഡിലെ അട്ടത്തോട്-ചാലക്കയം റോഡില്‍ പ്ലാന്തോട്ടം ഭാഗത്ത് ഈ മാസം 24 വരെ നിയന്ത്രണങ്ങളോടെ ഒറ്റവരി ഗതാഗതം നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉത്തരവായി. പ്ലാന്തോട്ടം ഭാഗത്ത് ഒറ്റവരി ഗതാഗത നിയന്ത്രണം പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ദിവസവും പരിശോധന നടത്തുകയും  ഒറ്റവരി ഗതാഗതം സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

 

date