പോലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യ പരിശോധന 19 മുതല്‍
കെ.എ.പി 3 ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യപരിശോധന ഈ മാസം 19, 20, 21 തീയതികളിലായി വടക്കടത്തുകാവ് ഗവ.വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടുമുതല്‍ നടക്കും.
അഡൈ്വസ് മെമ്മോ നമ്പര്‍ 1/20 മുതല്‍ 20/20 & 1/107 മുതല്‍ 30/107 വരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യപരിശോധന ഈ മാസം 19 നും അഡൈ്വസ് മെമ്മോ നമ്പര്‍ 31/107 മുതല്‍ 80 / 107 വരെ 20 നും അഡൈ്വസ് മെമ്മോ 81/107 മുതല്‍ 107/107, അഡൈ്വസ് മെമ്മോ നമ്പര്‍ 47/511,105 / 511,122/511,129/511, 228/511,274/511,327/511, 360/511,449/511,459/511, 9/60, നൗഫല്‍ എം. ഇക്ബാല്‍, സി.ഇ.എസ് വരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യപരിശോധന 21 നും നടക്കും.
ആവശ്യമായ രേഖകള്‍ സഹിതം രാവിലെ എട്ടിന് വടക്കടത്തുകാവ് ഗവ.വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹാജരാകണം. വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ അടൂര്‍ പരുത്തപാറയിലുള്ള കെ.എ.പി 3 ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തിലെ 04734 217172 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
- Log in to post comments