കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 (വട്ടപ്പാറ മുതല്‍ വഞ്ചിപ്പടി ഭാഗം),കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (ചിരട്ടോലി, പുന്നത്തോലി, തൂങ്ങുപാല, കവല മുതല്‍ പുന്നത്തോലി ചിരട്ടോലി ചുട്ടുമണ്‍ പാറക്കുറി വരെ), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 13, കോയിപ്രം ഗ്രാമപഞ്ചാ യത്തിലെ വാര്‍ഡ് 5 (പുല്ലാട് ഭാഗം), വാര്‍ഡ് 6 (ബ്ലോക്ക് പഞ്ചായത്തിനു സമീപമുള്ള അഴക്കേടത്തു ഭാഗം), പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 30 (മിനി സിവില്‍ സ്റ്റേഷനും പരിസരവും)എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ 17 മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.
- Log in to post comments