Skip to main content

മലപ്പുഴശ്ശേരി പഞ്ചായത്തില്‍ 75  ലക്ഷം രൂപയുടെ  ഗ്രാമീണ റോഡ് നിര്‍മ്മാണം 

 

മലപ്പുഴശേരി പഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അഞ്ച് റോഡുകളുടെ നിര്‍മ്മാണോദഘാടനവും എം.എല്‍.എ ഫണ്ടില്‍ നിന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ടു റോഡുകളുടെ ഉദ്ഘാടനവും വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. 

75.83 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. കാരംവേലി - ഇടപ്പാറ - മലദേവര്‍ നട റോഡ്, മടത്തില്‍ പടി - ശ്രീകൃഷ്ണസ്വാമി ടെമ്പിള്‍ റോഡ്, തറയില്‍ ജംഗ്ഷന്‍ - എന്‍എസ്ടിസി  റോഡ്, തുണ്ടഴം - പനച്ചിക്കല്‍ റോഡ്, കീഴുതോട്ടത്തില്‍ പടി - ശ്മശാനം റോഡ് എന്നി റോഡുകളാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധരാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടത്തുന്നത്.  നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുരുപ്പേല്‍ - മുല്ലശ്ശേരി ചിറ റോഡിന്റെയും കാരംവേലി - കുറവന്‍ പാറ റോഡിന്റെയും ഉദ്ഘാടനവും നടത്തി. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 8.98 ലക്ഷം രൂപ അനുവദിച്ചതാണ് മുരുപ്പേല്‍ - മുല്ലശ്ശേരി ചിറ റോഡ് പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചു ചെയ്യുന്ന കരിന്താളൂര്‍ റോഡിന്റെയും, തുണ്ടഴം - കൃഷി ഭവന്‍ റോഡുകളുടെ നിര്‍മ്മാണോദ്ഘാടവും എം.എല്‍. എ നിര്‍വഹിച്ചു. 

മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, വൈസ് പ്രസിഡന്റ് മിനി ജിജു ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ സുചിത്ര പ്രദീപ്, ഗീതാ കൃഷ്ണന്‍, ബെന്നി  കുഴിക്കാല, രാഗിണി വിശ്വനാഥന്‍, കുഞ്ഞമ്മ തങ്കന്‍, ഉഷാ കുമാരി എസ്,  സി.പി.എം ലോക്കല്‍ സെക്രട്ടറി ജേക്കബ് തര്യന്‍, പ്രദീപ് കുമാര്‍ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

 

date